ദക്ഷിണായനം ആരംഭിക്കുകയായി. കർക്കിടകം 1 മുതല്‍ ഇനിയുള്ള ആറുമാസക്കാലം സൂര്യനെ ഭൂമധ്യ രേഖയുടെ തെക്ക് ഭാഗത്തായിരിക്കും കാണുക . കര്‍ക്കിടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെയാണ്..!!
ഉത്തരായനം ദേവന്മാരുടെ പകല്‍ ആണെങ്കില്‍ ദക്ഷിണായനം രാത്രിയാണ്. ദക്ഷിണായനം പിതൃ പ്രാധാന്യമായ കാലമാണ് എന്ന് ഹൈന്ദവപുരാണം പറയുന്നു. പിതൃലോകത്തെ സായംസന്ധ്യ കര്‍ക്കിടമാസത്തിലെ കറുത്തവാവ് ആണെന്ന് ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്.
സൂര്യൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന മാസമായാണ് കര്‍ക്കിടകം അറിയപ്പെടുന്നത്. അതിവര്‍ഷവും പ്രളയവും ഈ മാസത്തിന്റെ പ്രത്യേകതകളാകുന്നത് അതുകൊണ്ടാണ്..!
വിപരീതമായ കാലാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും മുന്‍കൂട്ടികണ്ട് പഴയ തലമുറ ചികിത്സാ പ്രധാനമായ മാസമായി കര്‍ക്കിടകത്തെ കരുതിപ്പോന്നിരുന്നു. ഒപ്പം ഭക്തിക്കും പ്രാധാന്യം കൊടുത്തു.
ജ്യോതിഷപ്രകാരം വിഷ്ണുപ്രധാനമായ മാസം ആയതിനാല്‍ വിഷ്ണുവിനോ, അവതാരങ്ങള്‍ക്കോ പ്രാധാന്യം വന്നു. കേരളത്തില്‍ ഇത് രാമായണമാസമായി ആചരിച്ചു പോരുന്നു..