കർക്കിടക മാസത്തിന്റെ മറ്റൊരുപേരാണ് രാമായണ മാസം. എല്ലാ ഹിന്ദു ഭവനങ്ങളിലും ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ച് വച്ച് രാമായണം പാരായണം ചെയ്യും. രാമായണ മാസാചരണം കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയാണ്. രാമകഥ അത്യന്തം ദുഃഖം നിറഞ്ഞതാണ്. രാമായണം വായിക്കുമ്പോള്‍ അതിലെ ശോകഭാവം നാം ഉള്‍ക്കൊള്ളുകയാണ്.
/sathyam/media/post_attachments/3KmIv227AHT1UevZdm3D.jpg)
കർക്കിടകം ഒന്നിന് രാവിലെ കുളിച്ച് ശുദ്ധമായി, ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ലയെന്നാണ് വിശ്വാസം. കർക്കിടക മാസത്തിൽ മുഴുവൻ ദിവസവും രാമായണ പാരായണത്തിന് കഴിയാത്തവർ ഒറ്റ ദിവസം കൊണ്ടോ, 3 ദിവസം കൊണ്ടോ, 5 ദിവസം കൊണ്ടോ അല്ലെങ്കിൽ 7 ദിവസം കൊണ്ടോ രാമായണം പാരായണം ചെയ്ത് തീർക്കേണ്ടതാണ്.
അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടി വന്നു. അതിന് മുന്നില്‍ നാം സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി അല്ലെ.. ഈ ചിന്തതന്നെ നമുക്ക് ആത്മബലം നൽകുന്ന ഒന്നാണ്. മനുഷ്യ മനസുകൾക്കുള്ളിൽ കുടികൊള്ളുന്ന തേജോരൂപത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ശക്തിചൈതന്യമാണ് രാമായണം.
രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമജപം ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക് അര്‍ഹരാക്കുകയും ചെയ്യുന്നു. അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്. കർക്കിടകമാസം പണ്ട് പഞ്ഞമാസമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ അതിനും ഉപരിയായി ഇത് ഭഗവതി മാസം ആണ്. എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us