വിദേശി പഴങ്ങളിൽ ഏറ്റവുമധികം പ്രചാരം കിട്ടിയത് രുചിയിൽ മികച്ചതും പഴുത്താൽ മധുരമേറിയതും രോമനിബിഢമായതും കാഴ്ചക്ക് കൗതുകകരമായ, നിറഭേദങ്ങളാൽ വിശേഷപ്പെട്ടതുമായ റംബുട്ടാനാണ്. നമ്മൾ മുള്ളൻപഴം എന്നു വിളിക്കാറുണ്ട് .
കേരളത്തിൽ ഏറെകുറേ പ്രചാരം നേടിയ ഈ റംബുട്ടാൻ പോഷകസമ്പുഷ്ടവുമാണ് കൂടാതെ ഔഷധപരമായും ഇതിനെ ഉപയോഗിച്ചുവരുന്നു.
/sathyam/media/post_attachments/PYCVPJUMg9f5IbsrFzY6.jpg)
ഈ പഴം കടുത്ത ചുവന്നനിറത്തിലും, മഞ്ഞനിറത്തിലും കാണപ്പെടുന്നു . നിറഭേദങ്ങൾക്കുള്ളിലെ ദശയാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ആൺ, പെൺ വ്യത്യാസമുള്ള ഈ വൃക്ഷം ഏകദേശം രണ്ടു രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്റെകായ്കൾ ചെടിയുടെ തണ്ടിന്റെ അറ്റത്തു കുലകളായ് കാണപ്പെടുന്നു . നിറയെ കായ് പിടിച്ച് നിൽക്കുന്നത് കാഴ്ചയിൽ തന്നെ മനോഹരമാണ്.
ജൂൺ ,ജുലൈ ,ഓഗസ്ററ് മാസങ്ങളിൽ ആണ് ഇതിന്റെ വിളവെടുപ്പുകാലം .
റംബുട്ടാൻറെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് ഇതിന്റെ ജൈവരീതിയിൽ ഉള്ള കൃഷി .
വിത്തു വഴിയാണ് റംബൂട്ടാൻ സാധാരണ കൃഷി ചെയ്തു കൊണ്ടിരുന്നത്. ചില കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ കൂടുതൽ ആദായം കൊയ്യാൻ സാധിക്കും. സൂര്യപ്രകാശം വളരെ ആവശ്യം ഉള്ള ഒരു വിളയാണ് റംബൂട്ടാൻ. സൂര്യപ്രകാശത്തിലുള്ള ചില ഘടകങ്ങൾ ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്നതായ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ മണ്ണിനു നല്ല ഈർപ്പം ഉണ്ടാകണം.
ഒരാഴ്ച നന്നായി നനച്ചിട്ടുള്ള ആരോഗ്യമുള്ള തൈ ആയിരിക്കണം ഗ്രാഫ്റ്റിങ്ങിന് ഉപയോഗിക്കേണ്ടത്. മാതൃ വൃക്ഷത്തിന്റെ ഗുണം തന്നെയാകും അതിൽ നിന്നും കിട്ടുന്ന തൈകൾക്ക്.
ശാസ്ത്രീയമായി വികസിപ്പിക്കുന്ന സ്ഥലങ്ങളിൽ പോയി തീയതി സഹിതം നോക്കി വേണം ഡ്രാഫ്റ്റ് ചെയ്തു വാങ്ങാൻ.
മഴക്കാലം കഴിഞ്ഞാൽ റമ്പൂട്ടാൻ ഉണങ്ങി പോകണ്ടല്ലോ എന്നു കരുതി എന്നും വെള്ളമൊഴിക്കും. വെള്ളം ഒഴിച്ചു കഴിഞ്ഞാൽ അത് നന്നായി തകർത്തു വളരും പക്ഷേ പൂക്കാൻ താമസിക്കും. അല്ലെങ്കിൽ പൂക്കില്ല. റംബൂട്ടാന്റെ ഇല വാടി കൊഴിഞ്ഞു വീഴുന്നത് വരെ വെള്ളമൊഴിക്കരുത്. ഇപ്പോൾ ഈ മരത്തിന് ഒരു സ്ട്രെസ് അനുഭവപ്പെടും.
അപ്പോൾ ഇലകളൊക്കെ വാടിക്കൊഴിഞ്ഞു കഴിഞ്ഞാൽ അതിന് വെള്ളമൊഴിക്കുകയോ വളം ഇടുകയോ ചെയ്യാം. ഇനി ചെടി നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us