പിണറായിയെ ലക്ഷ്യം വച്ച് ഗവര്‍ണ്ണര്‍ക്ക് നാലാമതും ചെന്നിത്തലയുടെ കത്ത് ?

New Update

publive-image

തിരുവനന്തപുരം∙ സംസ്ഥാനത്ത് അനധികൃതമായി മൂന്ന് ബ്രുവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അംഗീകാരം നല്‍കിയതിലെ ക്രമക്കേടുകള്‍ അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 13(1)(ഡി) (ശശ), 120ആ ഐ പി സി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രിക്കെതിരെയും എക്‌സൈസ് വകുപ്പ് മന്ത്രിക്കെതിരെയും അന്വേഷിക്കുന്നതിനായി ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നാലാമതും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

Advertisment

ഇതു നാലാം തവണയാണ് ചെന്നിത്തല ഗവർണർക്കു കത്തു നൽകിയത്. സംസ്ഥാനത്ത് അനധികൃതമായി മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അംഗീകാരം നല്‍കിയതിലെ ക്രമക്കേടുകള്‍ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷിക്കാൻ അനുമതി വേണമെന്നാണു കത്തിലെ ആവശ്യം.

ഒക്ടോബർ ഒന്ന്, നാല് തീയതികളിലാണു നേരത്തേ ചെന്നിത്തല കത്തുകൾ നൽകിയത്. 10ന് അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 15 പ്രകാരം അഴിമതി നടത്താനുള്ള ശ്രമവും കുറ്റമാണ് എന്നു ചൂണ്ടിക്കാട്ടി മറ്റൊരു കത്തും നൽകി.

ഈ നടപടികള്‍ക്കു ശേഷവും ഗവര്‍ണറുടെ അനുമതി വൈകുന്ന പശ്ചാത്തലത്തിലാണു കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വീണ്ടും കത്തു നല്‍കിയത്.

pinarayivijayan
Advertisment