നിയമസഭയിൽ നടന്നത് ഒരു കറുത്ത അധ്യായം; നിയമസഭാ കയ്യാങ്കളി കേസിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കും എന്ന് കരുതുന്നുവെന്ന് രമേശ് ചെന്നിത്തല

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കും എന്ന് കരുതുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ നടന്നത് ഒരു കറുത്ത അധ്യായമാണ്. സർക്കാർ പ്രോസിക്യൂട്ടർ വച്ചാൽ ഈ കേസിൽ നീതി കിട്ടുമെന്ന് ഒരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കണം. സ്പെഷ്യൽ പ്രോസിക്യൂട്ടറായി എസ് സുരേഷിനെ സർക്കാർ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സർക്കാര് അംഗീകരിക്കാത്ത പക്ഷം വീണ്ടും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ramesh chennithala
Advertisment