വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കി മുമ്പും ഇപ്പോഴും ഒപ്പമുള്ളത് മുന്‍ സിനിമാനടി രഞ്ജിത. ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ഝാന്‍സി റാണിയുടെ ആരോപണങ്ങളില്‍ നടി രഞ്ജിതയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.
രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നും പറയുന്നു. താന്ത്രിക് സെക്‌സ്' ആണ് രഞ്ജിതയ്ക്ക് ഇഷ്ടമെന്നും ഇവര്‍ പറയുന്നു.
ഒരിക്കല്‍ തെന്നിന്ത്യയിലെ താരറാണിയായിരുന്നു രഞ്ജിത. മലയാളത്തില്‍ ഉള്‍പ്പെടെ തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളടോപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു രഞ്ജിത. ഭാരതിരാജ സംവിധാനം ചെയ്ത 'നാടോടി തെന്‍ട്രല്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീവള്ളി എന്ന രഞ്ജിതയുടെ അരങ്ങേറ്റം.
2000-ത്തില്‍ രാകേഷ് മേനോന്‍ എന്നയാളെ വിവാഹം കഴിച്ച രഞ്ജിത 2007-ല്‍ വിവാഹമോചനം നേടി. ഇതിന് മൂന്നുവര്‍ങ്ങള്‍ക്ക് ശേഷമാണ് നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നത്. ഇതോടെ രഞ്ജിതയുടെ സിനിമാജീവിതത്തിനും അവസാനമായി.
നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് കൂടുതലുള്ള രഞ്ജിത പിന്നീട് 'മാ നിത്യാനന്ദമയി' എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷമാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. കുട്ടികളും യുവതികളും പുരുഷന്‍മാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെനിന്നു രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ചരടുവലിക്കുന്നത് രഞ്ജിതയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്‌ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് ആരോപണം.
ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. 'താന്ത്രിക് സെക്‌സ്' അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണു താന്‍ ഭക്തര്‍ക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.
ആശ്രമത്തിലെ അന്തേവാസിയായിരുന്ന ആരതി റാവു നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. 2004 മുതല്‍ 2009 വരെ ശിഷ്യയായിരുന്നു ആരതി റാവു.. നാല്‍പതോളം തവണയാണ് അയാള്‍ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു.. തുടര്‍ന്നാണ് പൊലീസ് നിത്യാനന്ദയ്‌ക്കെതിരെ കേസെടുത്തത്.