ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി: മയക്കുമരുന്ന് കലക്കി നല്‍കി; റെയില്‍വെ വിശ്രമമുറിയില്‍ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 27, 2020

ഭോപ്പാല്‍: റെയില്‍വെ വിശ്രമമുറിയില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് റെയില്‍വെ ജീവനക്കാര്‍ അറസ്റ്റില്‍. ഭോപ്പാല്‍ റെയില്‍വെ ഡിവിഷന്‍ കീഴിലുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്.

ഉത്തര്‍പ്രദേശുകാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. റെയില്‍വെ ജീവനക്കാരനായ തിവാരി സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ യുവതിയെ വിളിച്ചവരുത്തുകയായിരുന്നു. പ്രതികള്‍ യുവതിക്കായി ബുക്ക് ചെയ്ത ഭോപ്പാല്‍ റെയില്‍വെ സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയ്ക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു ബലാത്സംഗം. ബോധം തിരികെ വന്ന ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

×