ഒന്‍പതാം ക്ലാസുകാരിക്ക് വയറുവേദന; ആശുപത്രിയിലെത്തിച്ചപ്പോള്‍ എട്ടുമാസം ഗര്‍ഭിണി; സഹോദരനും കൂട്ടുകാരനും വാടകക്കാരനും അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 27, 2020

ചണ്ഡിഗഡ്‌: പതിനഞ്ചുകാരിയെ കുട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനും കൂട്ടുകാരനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്നിന്് അടിമയായ പെണ്‍കുട്ടിയുടെ സഹോദരനായ പത്തൊന്‍പതുകാരന്‍, സുഹൃത്തായ 25 കാരന്‍, പീഡനത്തിരായ പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച 51 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്‍പതാം ക്ലാസുകാരി നിരന്തരമായി പീഡനത്തിനിരയായ വിവരം സ്‌കൂളിലെ കൗണ്‍സിലിങിനിടെ തുറന്നുപറയുകയായിരുന്നു.

സഹോദരന്റെ സുഹൃത്ത് നിരന്തരമായി വീട്ടില്‍ എത്താറുണ്ടെന്നും വിവിധ സമയങ്ങളിലായി തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി കൗണ്‍സിലിങിനിടെ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 51കാരനും വിവിധ സമയങ്ങളില്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. മയക്കുമരുന്നിനടിമയായ സഹോദരന്‍ 2019ലാണ് ആദ്യമായി പിഡനത്തിനിരയാക്കിത്.

സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെ മറവില്‍ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെയാണ് ചുമത്തിയിരിക്കുന്നത്.

×