പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഒ​ഡി​ഷ സ്വ​ദേ​ശി പിടിയില്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, January 16, 2021

കു​ന്നം​കു​ളം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ഡി​ഷ സ്വ​ദേ​ശി​യെ പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഒ​ഡി​ഷ​യി​ലെ ഗ​ഞ്ചാം ജി​ല്ല സ്വ​ദേ​ശി സി​ബ​ദാ​സി​നെ​യാ​ണ് (22) സി.​ഐ കെ.​ജി. സു​രേ​ഷ് അ​റ​സ്​​റ്റ്​ ചെയ്തിരിക്കുന്നത്.

പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കാണാതാകുന്നത്. തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച്‌ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​ഡി​ഷ സ്വ​ദേ​ശി​യോ​ടൊ​പ്പം ആ​ന്ധ്ര​യി​ലേ​ക്ക് പോ​യ​താ​യ വി​വ​ര​മ​റി​യുകയുണ്ടായത് .

പി​ന്നീ​ട് ആ​ന്ധ്ര​യി​ലും ഒ​ഡി​ഷ​യി​ലും പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തിയെങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ സാധിച്ചിരുന്നില്ല. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ക്കു​ക​യും തു​ട​ര്‍​ന്ന് അ​മ്മ​യോ​ടൊ​പ്പം സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യും ചെയ്യുകയുണ്ടായത്.

വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച്‌ കൊ​ണ്ടു​പോ​യി വി​ജ​യ​വാ​ഡ​യി​ല്‍ വെ​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്നും പ്ര​തി സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​റി​ഞ്ഞ​തോ​ടെ അ​റ​സ്​​റ്റ്​ ചെ​യ്തു.

×