പനിയെ തുടര്‍ന്ന് 16 കാരി ആശുപത്രിയില്‍; പരിശോധനയില്‍ രണ്ട് മാസം ഗര്‍ഭിണി; അയല്‍വാസിയും മകനുമടക്കം 7 പ്രതികള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 12, 2021

ചണ്ഡിഗഡ്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്.

കഴിഞ്ഞ ദിവസം ശാരിരിക അസ്വസ്ഥതയെ തുടര്‍ന്നാണ് പതിനാറുകാരിയെ സമീപത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. പരിശോധനയിലാണ് പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്നറിയുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടി പിതാവിനോട് കാര്യങ്ങള്‍ പറയുകയായിരുന്നു. അയല്‍വാസികളായ ഏഴുപേര്‍ തന്നെ നിരന്തമായി ആറ് മാസത്തിലധികമായി ലൈംഗികമായി പീഡിപ്പിച്ചതായും ഈ വിവരം പുറത്തുപറഞ്ഞാല്‍ തീയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.

അയല്‍വാസിയായ പലചരക്കുക്കച്ചവടക്കാരനും അയാളുടെ മകനും മറ്റ് അഞ്ച് പേരുമാണ് പ്രതികള്‍. ഇതില്‍ രണ്ട് പേര്‍ 50 വയസിന് മുകളിലുള്ളവരാണ്. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ കടയിലില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നത്. കടയില്‍ വച്ചാണ് ആദ്യമായി പെണ്‍കുട്ടി പിഡിപ്പിക്കപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.

×