തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 12, 2021

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പാലോട് കുശവൂര്‍ സ്വദേശി വിപിനാണ് ( 22 ) പിടിയിലായത്. പാലോട് പൊലീസ് ആണ് വിപിനെ അറസ്റ്റുചെയ്‌തത്. പെണ്‍കുട്ടി രണ്ടുമാസമായി വിദ്യാഭ്യാസ ആവശ്യത്തിന് പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പാലോട് പൊലിസിനെ അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിപിനെ പോക്സോ നിയമപ്രകാരം പിടികൂടുകയായിരുന്നു. പാരലല്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതി.

നെടുമങ്ങാട് ഡിവെ. എസ്. പി ജെ. ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലോട് സി. ഐ. മനോജ്, എസ്. ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്. ഐമാരായ ഭുവനചന്ദ്രന്‍ നായര്‍, അന്‍സാരി, ദീപാകുമാരി, സുജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

×