അമ്മയ്ക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ച് നവ വധുവിനെ അയല്‍വാസി ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി; ബന്ദിയാക്കി ദിവസങ്ങളോളം പീഡിപ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 24, 2020

ഉത്തര്‍പ്രദേശ് : അമ്മയ്ക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ച് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് നവവധുവിനെ കൂട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. വിശാല്‍ സരോജ് എന്നായളെ പോലീസ് കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ കല്ല്യാണം കഴിയുന്നത്. ഭര്‍ത്തൃവീട്ടിലായിരുന്ന യുവതിയെ അയല്‍വാസിയായ ഗ്രാമവാസി സരോജ് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബദോഹിയിലെ കൃഷിയിടത്തിന് സമീപത്തെ മുറിയില്‍ യുവതിയെ ബന്ദിയാക്കി അഞ്ച് ദിവസങ്ങളോളം പീഡിപ്പിച്ചു.

ബുധനാഴ്ച യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സുഖമില്ലാത്ത അമ്മയെ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് യുവതി വീട്ടില്‍ എത്തിയിട്ടില്ല എന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബന്ദിയാക്കിയിരുന്ന സ്ഥലത്ത് നിന്നും പോലീസ് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ വൈദ്യ പരിശോനയ്ക്ക് വിധേയയാക്കി തുടരന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

×