ഹൈദരാബാദ്: തൊണ്ണൂറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 22കാരന്‍ അറസ്റ്റില്‍. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വൃദ്ധയെയാണ് മദ്യലഹരിയില്‍ യുവാവ് പീഡിപ്പിച്ചു കൊന്നത്.
/sathyam/media/post_attachments/q8bacLaB3JtqcQ0caIoj.jpg)
ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്കു കഴിഞ്ഞു വരികയായിരുന്നു വൃദ്ധ. ഇവര്‍ക്ക് നാല് ആണ്‍മക്കളുണ്ട്. ഇവരില്‍ ഒരാള്‍ തൊട്ടടുത്താണ് താമസിക്കുന്നത്. മകന്‍റെ ഭാര്യ കഴിഞ്ഞ ദിവസം രാവിലെ ചായയുമായി എത്തിയപ്പോഴാണ് വൃദ്ധ രക്തം വാര്‍ന്ന നിലയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നല്‍ഗൊണ്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us