നാഗ്‌പുരില്‍ പത്തൊമ്പതുകാരിയെ വായില്‍ തുണിതിരുകിയശേഷം ക്രൂരമായി ബലാത്സംഗം ചെയ്‌തു… ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ്‌ കയറ്റി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

നാഗ്‌പുര്‍ മഹാരാഷ്ട്രയിലെ നാഗ്‌പുരില്‍ പത്തൊമ്പതുകാരിയെ വായില്‍ തുണിതിരുകി ബോധംകെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ രഹസ്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ്‌ കയറ്റി. തുണിമില്‍ ജോലിക്കാരിയായ പെണ്‍കുട്ടിയെ സൂപ്പര്‍വൈസര്‍ യോഗിലാല്‍ രഹംഗ്‌ദാലെ (52)ആണ്‌ അതിക്രൂരമായി പീഡീപ്പിച്ചത്‌. നാഗ്‌പുരിലെ പാര്‍ദിയില്‍ 21ന്‌ നടന്ന സംഭവത്തില്‍ യോഗിലാലിനെ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തു.

പ്രതിയും പെണ്‍കുട്ടിയും സഹോദരനും മറ്റൊരു പെണ്‍കുട്ടിയും പാര്‍ദിയില്‍ വാടകയ്‌ക്കാണ്‌ താമസം. സഹോദരനും സുഹൃത്തായ പെണ്‍കുട്ടിയും നാട്ടിലേക്ക്‌ പോയ സമയത്താണ്‌ പീഡനം.

ഒറ്റയ്‌ക്കായ പെണ്‍കുട്ടിയെ രാത്രിയില്‍ യോഗിലാല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ സുനില്‍ ചവാന്‍ പറഞ്ഞു. എതിര്‍ത്തതോടെ വായില്‍ തുണിതിരുകി. ബോധം നഷ്ടമായതോടെ ക്രൂരമായി ബലാത്സംഗംചെയ്‌ത്‌ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പു ദണ്ഡ്‌ കയറ്റി. രണ്ടുദിവസം കഴിഞ്ഞ്‌ സഹോദരന്‍ മടങ്ങിയെത്തിയപ്പോഴാണ്‌ പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്‌. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കി.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

×