പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 26, 2020

റാഞ്ചി: റാഞ്ചിയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. മൗലാന ഷാഹിദ് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.

മദ്രസ അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും പോലീസ് പറഞ്ഞു. ആറ് മാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തുവന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാനായി ഇയാള്‍ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

×