പതിനാലുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി വായ് മൂടിക്കെട്ടി പീഡിപ്പിച്ചു, പ്രതിയ്ക്കായുള്ള പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതം

ന്യൂസ് ബ്യൂറോ, വയനാട്
Monday, February 24, 2020

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വാമൂടിക്കെട്ടിയാണ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു പീഡനത്തിനിരയാക്കിയത്.

പതിനാലുകാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഒളിവിലാണ്. കാട്ടില്‍ ഒളിച്ച ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതായി പൊലിസ് അറിയിച്ചു.

×