പ​​തി​​നാലു​​കാ​​രി​​യെ ത​​മി​​ഴ്നാ​​ട്ടി​​ലെ വി​​വി​​ധ​​സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ത്തി​​ച്ചു പീ​​ഡി​​പ്പി​​ച്ച മൈ​​ന​​ര്‍ ഇ​​റി​​ഗേ​​ഷ​​ന്‍ ഓ​​വ​​ര്‍​​സി​​യ​​ര്‍​​ക്കു ജീ​​വ​​പ​​ര്യ​​ന്തം ക​​ഠി​​ന​ ത​​ട​​വും ര​​ണ്ടു​​ല​​ക്ഷം രൂ​​പ പി​​ഴ​​യും

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, December 8, 2019

തൊ​​ടു​​പു​​ഴ: പ​​തി​​നാലു​​കാ​​രി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ത​​മി​​ഴ്നാ​​ട്ടി​​ലെ വി​​വി​​ധ​​സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ത്തി​​ച്ചു പീ​​ഡി​​പ്പി​​ച്ച മൈ​​ന​​ര്‍ ഇ​​റി​​ഗേ​​ഷ​​ന്‍ ഓ​​വ​​ര്‍​​സി​​യ​​ര്‍​​ക്കു ജീ​​വ​​പ​​ര്യ​​ന്തം ക​​ഠി​​ന​ ത​​ട​​വും ര​​ണ്ടു​​ല​​ക്ഷം രൂ​​പ പി​​ഴ​​യും.

തി​​രു​​വ​​ന​​ന്ത​​പു​​രം ധ​​നു​​വ​​ച്ച​​പു​​രം ഹ​​രി​​ഭ​​വ​​നി​​ല്‍ ഹ​​രി​​കൃ​​ഷ്ണ​​നെ (സ​​ത്യ​​ദാ​​സ്-40) യാ​​ണ് തൊ​​ടു​​പു​​ഴ ഒ​​ന്നാം അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ഷ​​ന്‍​​സ് ജ​​ഡ്ജി കെ.​​അ​​നി​​ല്‍​​കു​​മാ​​ര്‍ ശി​​ക്ഷി​​ച്ച​​ത്. ഇ​​തി​​നു പു​​റ​​മെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​തി​​ന് അ​​ഞ്ചു വ​​ര്‍​​ഷം ക​​ഠി​​ന​​ത​​ട​​വും 10,000 രൂ​​പ പി​​ഴ​​യും അ​​ട​​യ്ക്ക​​ണം. ത​​ട​​വു​​ശി​​ക്ഷ ഒ​​രേ കാ​​ല​​യ​​ള​​വി​​ല്‍ അ​​നു​​ഭ​​വി​​ച്ചാ​​ല്‍ മ​​തി. പി​​ഴ​​ത്തു​​ക പെ​​ണ്‍​കു​​ട്ടി​​ക്കു കൈ​​മാ​​റാ​​നും കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

വണ്ടന്മേ​ട് മൈ​​ന​​ര്‍ ഇ​​റി​​ഗേ​​ഷ​​ന്‍ സെ​​ക്ഷ​​ന്‍ ഓ​​ഫീ​​സി​​ല്‍ ഓ​​വ​​ര്‍​​സി​​യ​​റാ​​യി ജോ​​ലി ചെ​​യ്യ​​വേ​​യാ​​ണ് പ്ര​​തി പെ​​ണ്‍​കു​​ട്ടി​​യെ സൗ​​ഹൃ​​ദം സ്ഥാ​​പി​​ച്ചു പീ​​ഡി​​പ്പി​​ച്ച​​ത്. ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ സ്കൂ​​ളി​​ല്‍ പ​​ഠി​​ച്ചി​​രു​​ന്ന പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​നി​​യെ​​യാ​​ണു പ്ര​​തി പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​ക്കി​​യ​​ത്.

2009ലാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ഓ​​വ​​ര്‍​​സി​​യ​​റാ​​യി ജോ​​ലി​​യി​​ലി​​രി​​ക്കെ പെ​​ണ്‍​കു​​ട്ടി​​യു​​ടെ മാ​​തൃ​​സ​​ഹോ​​ദ​​ര​​നു​​മാ​​യി പ്ര​​തി സൗ​​ഹൃ​​ദം സ്ഥാ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പെ​​ണ്‍​കു​​ട്ടി​​യെ പ​​രി​​ച​​യ​​പ്പെ​​ട്ടു വ​​ശീ​​ക​​രി​​ച്ച​​ത്. പ​​രീ​​ക്ഷ​​യി​​ല്‍ കൂ​​ടു​​ത​​ല്‍ മാ​​ര്‍​​ക്ക് ല​​ഭി​​ക്കാ​​ന്‍ പ്രാ​​ര്‍​​ഥി​​ക്കാ​​ന്‍ കൊ​​ണ്ടു​​പോ​​വു​​ക​​യാ​​ണെ​​ന്ന വ്യാ​​ജേ​​ന ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ലെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലാ​​യി 45 ദി​​വ​​സം ത​​ട​​വി​​ലാ​​ക്കി പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചെ​ന്നാ​ണ് കേ​സ്.

×