വിവാഹ വാഗ്ദാനം നല്‍കി പലതവണ ബലാത്സംഗം ചെയ്‌തെന്ന് സീരിയല്‍ നടി; കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, March 6, 2021

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പലതവണ ബലാത്സംഗം ചെയ്‌തെന്ന സീരിയല്‍ നടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈ ഓഷിവാര സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയത്.

വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന, വഞ്ചന, മനപ്പൂര്‍വം അപമാനിക്കല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി പൈലറ്റ് ലൈംഗികമായി ഉപയോഗിച്ചെന്ന മറ്റൊരു നടിയുടെ പരാതിയില്‍ ഓഷിവാര പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

×