Advertisment

നിമിഷങ്ങൾക്കുള്ളിൽ നിറം മാറുന്ന അപൂർവയിനം മത്സ്യത്തെ കണ്ടെത്തി; നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ള ഇവയെ സ്പർശിക്കുന്നതും അടുത്ത് പെരുമാറുന്നതും അപകടകരം

New Update

നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകർ കണ്ടെത്തി. സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽ പെട്ട വളെര അപൂർവമായ 'ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ' മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ സേതുകരൈ തീരത്ത് നിന്ന് ഗവേഷകർ കണ്ടെത്തിയത്.

Advertisment

publive-image

ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടൽപുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടൽപുല്ലുകൾക്കിടയിൽ നിന്ന് മത്സ്യത്തെ കണ്ടൈടുത്തത്.

ഏറെ സവിശേഷതകളുള്ള ഈ മീൻ ഇരപിടിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുവാനുമാണ് നിറം മാറുന്നത്. ആദ്യ കാഴ്ചയിൽ പവിഴത്തണ്ട് പോലെ തോന്നിച്ച മീൻ, ചെറിയ തണ്ടുകൊണ്ട് തൊട്ടപ്പോൾ നിറംമാറാൻ തുടങ്ങിയതോടെയാണ് അപൂർവയിനം മത്സ്യമാണെന്ന് കണ്ടെത്തിയതെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

ഒറ്റനോട്ടത്തിൽ മീനാണെന്ന് മനസ്സിലാകാത്ത രീതിയിൽ ചുറ്റുപാടുകൾക്ക് സാമ്യമുള്ള നിറത്തിൽ കിടക്കാൻ ഇതിന് കഴിയും. പിടിക്കാനുള്ള ശ്രമത്തിനിടയിൽ വെള്ളത്തിന്റെ നിറത്തിലേക്ക് മാറിയ മീൻ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞയും നിരത്തിലേക്ക് മാറി.

നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കൊണ്ടാണ് ഈ മത്സ്യത്തെ സ്‌കോർപിയോൺ എന്ന് വിളിക്കുന്നത്. ഇവയെ സ്പർശിക്കുന്നതും അടുത്ത് പെരുമാറുന്നതും അപകടകരമാണ്.

rare fish rare colour fish
Advertisment