New Update
തിരുവനന്തപുരം: അഞ്ചലിലെ 33 സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കാനുള്ള പദ്ധതിയുമായി ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. സ്വന്തം നാട്ടില്‍ മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍ വേണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്നു അദ്ദേഹം പറഞ്ഞു.
Advertisment
28 സബ് സെന്ററുകള്‍, നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് നവീകരിക്കുന്നത്. ഇതിനായുള്ള ധാരണാപത്രം മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ റസൂല്‍ പൂക്കുട്ടിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെയും ഒപ്പുവെച്ചു.റസൂല്‍ പൂക്കുട്ടിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.