റേഷന്‍കടയില്‍ വിതരണത്തിനായി എത്തിച്ചത് പുഴുവരിച്ച അരി; കുറ്റം റേഷന്‍ കട ഉടമയുടെ തലയില്‍കെട്ടിവച്ച് ലൈസന്‍സ് റദ്ദാക്കി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, February 14, 2020

കോഴിക്കോട് ∙ കോഴിക്കോട് കക്കോടി കൂടത്തുംപൊയിലില്‍ റേഷന്‍ കട നടത്തുന്ന കെ.വി. ഹേമലതയ്ക്കെതിരെ സപ്ലൈഓഫീസര്‍ എടുത്ത നടപടി വിവാദമാകുന്നു. പുഴുവരിച്ച അരിയും ഗോതമ്പും വിതരണം ചെയ്തുവെന്നാരോപിച്ചാണ് ഹേമലതയുടെ ലൈസന്‍സ് റദ്ദാക്കിയത്.

നല്ല അരിക്കൊപ്പം മോശം അരി ചേര്‍ത്തു നല്‍കണമെന്ന നിര്‍ദേശം ഹേമലത അംഗീകരിക്കാതിരുന്നതോടെ പതിനാല് ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കടയിലെത്തി അരിയും ഗോതമ്പും മാറ്റാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 941 കിലോഗ്രാം പുഴുക്കലരിയും 562 കിലോഗ്രാം ഗോതമ്പും സരോവരത്തെ ആളൊഴിഞ്ഞ പറന്പിലേയ്ക്ക് മാറ്റി.

ഇതിന് പിന്നാലെ പഴകിയ സാധനങ്ങള്‍ സൂക്ഷിച്ച് വച്ച് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് താലൂക്ക് സപ്ലൈ ഓഫിസര്‍ ലൈസന്‍സ് റദ്ദ് ചെയ്ത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷമായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണ് കടയിലുണ്ടായിരുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ വാദിക്കുന്നു. എന്നാല്‍ വാതില്‍പടി വിതരണത്തില്‍ നല്‍കിയ ബില്ല് കാണിച്ചാണ് ഇതിനുള്ള മറുപടി ഹേമലത നല്‍കുന്നത്.

×