സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഞായറാഴ്ച്ച തുറന്ന് പ്രവർത്തിക്കും

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, April 4, 2020

കോട്ടയം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും നിലവിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ച്ച തുറന്ന് പ്രവർത്തിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് .

ഞായറാഴ്ച്ച റേഷൻ കാർഡിന്റെ അവസാന ആക്കം 8,9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കാണ് റേഷൻ വിതരണം നടത്തുന്നത്.

ഏപ്രിൽ മാസത്തെ സൗജന്യ റേഷൻ വിതരണം ഏപ്രിൽ 20 നു പൂർത്തിയാക്കുന്നതിനായാണ് സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ ഈ കാലയളവിൽ റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം ലഭിക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

×