വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്‌; റവ ഇഡ്ഡലി

New Update

റവ കൊണ്ട് ഇഡ്ഡലി ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് റവ ഇഡ്ഡലി. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

Advertisment

publive-image

വേണ്ട ചേരുവകൾ...

റവ വറുത്തത് 1 കപ്പ്
പുളിയില്ലാത്ത തൈര് 1 കപ്പ്
സവാള (ചെറുതായി അരിഞ്ഞത്) 1 കപ്പ്
കാരറ്റ് (ചെറുതായി അരിഞ്ഞത്) 1 കപ്പ്
പച്ചമുളക് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വയ്ക്കുക. പതിനഞ്ച് മിനിറ്റ് വയ്ക്കുക. ശേഷം ഇതിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. വെള്ളം അല്പം ചേർത്ത് കൊടുക്കണം. ഇഡ്ഡലി മാവിനേക്കാളും ഒരല്പം കുറുകി ഇരിക്കണം. എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ ഈ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. സാമ്പാറിന്റെ കൂടെയോ ചമ്മന്തിയുടെയോ കൂടെയോ കഴിക്കാവുന്നതാണ്.

food rava idali idali
Advertisment