നാട്ടിൻപുറങ്ങളിലെ ക്രിക്കറ്റ് കളികളിൽ ഡിആർഎസ് സാധ്യമാണോ? അല്ലെന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്കു തെറ്റി; പറമ്പിലെ കളിയിലും ഡിആർഎസ് സാധ്യം; രസകരമായ വിഡിയോ പങ്കുവച്ച് അശ്വിൻ

സ്പോര്‍ട്സ് ഡസ്ക്
Sunday, May 31, 2020

ചെന്നൈ: നാട്ടിൻപുറങ്ങളിലെ ക്രിക്കറ്റ് കളികളിൽ ഡിആർഎസ് സാധ്യമാണോ? അല്ലെന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്കു തെറ്റി. പാടത്തും പറമ്പിലും ക്രിക്കറ്റ് കളിക്കുമ്പോൾ ഡിആർഎസ് സാധ്യമാണ്! ഇത്തരമൊരു കളിയിൽ ഡ‍ിആർഎസ് ഉപയോഗിക്കുന്നതിന്റെ രസകരമായ വിഡിയോ കണ്ടാൽ നിങ്ങൾക്ക് കാര്യം പിടികിട്ടും.

ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനാണ് ഇൻസ്റ്റഗ്രാമിൽ നാട്ടിൻപുറത്തെ കളിയിൽ ഡിആർഎസ് ഉപയോഗിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചത്. എന്തായാലും ഈ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഏതോ ഒരു നാട്ടിൻപുറത്തു നടക്കുന്ന ക്രിക്കറ്റ് മത്സരത്തിലെ വിഡിയോയാണ് അശ്വിൻ പങ്കുവച്ചിരിക്കുന്നത്. സ്ഥലം വ്യക്തമല്ല. ക്രിക്കറ്റ് കളിക്കുന്ന ഒരുകൂട്ടം യുവാക്കൾ രസകരമായ രീതിയിലാണ് ഡിആർഎസ് പുനഃസൃഷ്ടിച്ചത്. ഈ വിഡിയോയ്ക്ക് എന്ത് ക്യാപ്ഷനിടുമെന്ന് അറിയില്ലെന്ന കുറിപ്പോടെയാണ് അശ്വിൻ വിഡിയോ പങ്കുവച്ചത്.

വിഡിയോ കാണാം:

×