ഞങ്ങളുടെ ക്ഷേത്രം മാറ്റി സ്ഥാപിക്കണമെന്ന് നിസാരമായി പറയുന്നവര്‍ തന്നെയാണ് കഴിഞ്ഞ കുറേ കാലങ്ങളായി രാമക്ഷേത്രത്തിനു വേണ്ടി സമരം നടത്തുന്നത് ; പട്ടികജാതി വിഭാഗക്കാരുടെ കാര്യം വരുമ്പോള്‍ എന്തിനാണ് ഈ ഇരട്ടത്താപ്പ് ; വനഭൂമിയില്‍ നിര്‍മ്മിച്ചതിനാണ് ക്ഷേത്രം തകര്‍ത്തതെങ്കില്‍ ശബരിമലയും തകര്‍ക്കണം; രവിദാസ് മന്ദിര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ദളിതര്‍ പറയുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ഡല്‍ഹി : രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് തങ്ങളോട് മറ്റെവിടെയെങ്കിലും സ്ഥലം അനുവദിക്കാമെന്ന് പറയുന്നതെന്ന്  രവിദാസ് മന്ദിര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ദളിതര്‍.

ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റ് രാകേഷ് ബഹദൂറാണ് വിഷയച്ചില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്‌ . വനഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് രവിദാസ് മന്ദിര്‍ തകര്‍ത്തത്.

അത് മറ്റിടത്തു കൂടി നടപ്പിലാക്കുകയാണെങ്കില്‍ ശബരിമല, തിരുപ്പതി ക്ഷേത്രങ്ങളും തകര്‍ക്കേണ്ടിവരുമെന്നും അദ്ദേഹം വാദിച്ചു.

‘ ഞങ്ങളുടെ ക്ഷേത്രം മാറ്റി സ്ഥാപിക്കണമെന്ന് നിസാരമായി പറയുന്നവര്‍ തന്നെയാണ് കഴിഞ്ഞ കുറേ കാലങ്ങളായി രാമക്ഷേത്രത്തിനുവേണ്ടി സമരം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാരുടെ കാര്യം വരുമ്പോള്‍ എന്തിനാണ് ഈ ഇരട്ടത്താപ്പ്.’ -അദ്ദേഹം ചോദിക്കുന്നു .

 

×