ഡല്‍ഹിയില്‍ ദളിതരുടെ പ്രക്ഷോഭം : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം 91 പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ഡല്‍ഹി : അഞ്ച് നൂറ്റാണ്ടിലധികമായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ഡല്‍ഹിയിലെ രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ദളിതര്‍ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം 91 പേര്‍ അറസ്റ്റില്‍.

പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിടുകയും ചെയ്‌തെന്നും ആക്രമണത്തില്‍ 15 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ആസാദിനെ രാത്രി തന്നെ ചോദ്യം ചെയ്‌തെന്നാണ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മൊയി ബിസ്വാല്‍ പറയുന്നത്.അറസ്റ്റിലായവര്‍ക്കെതിരെ ലഹളയുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്നാണ് ബിസ്വാല്‍ പറയുന്നത്. അറസ്റ്റിലായവരില്‍ ഒരാളുടെ പക്കല്‍ പിസ്റ്റള്‍ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

‘ അത് ലൈസന്‍സുള്ള തോക്കാണെന്നു തോന്നുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ലൈസന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.’ എന്നും പൊലീസ് പറഞ്ഞു.

×