അന്തരിച്ച പ്രശസ്ത സുവിശേഷകന്‍ രവി സഖറിയാസിന്റെ മെമ്മോറിയല്‍ സര്‍വീസ് ലൈവ് സ്ട്രീമില്‍ വെള്ളിയാഴ്ച

പി പി ചെറിയാന്‍
Friday, May 29, 2020

മെയ് 19-നു അന്തരിച്ച ആഗോള പ്രശസ്തനായ സുവിശേഷകന്‍ രവി സഖറിയാസിന്റെ വെര്‍ച്വല്‍ മെമ്മോറിയല്‍ സര്‍വീസ് മെയ് 29-നു വെള്ളിയാഴ്ച ഈസ്റ്റേണ്‍ സമയം രാവിലെ 11 മണിക്ക് ലൈവ് സ്ട്രീമില്‍ ഉണ്ടായിരിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. RZIM.org/RavcMemorial.

1984-ല്‍ സ്ഥാപിച്ച രവി സഖറിയാസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ സ്ഥാപകന്‍ എഴുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷ പ്രഭാഷണ്ങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്കൂടിയായിരുന്നു അദ്ദേഹം. മുന്‍ ഫുട്‌ബോള്‍ താരം ടിം ടിമ്പോ, ലൂയീസ് ഗി ഗ്ലിയോ, ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കള്‍ സീനിയര്‍ പാസ്റ്റര്‍ ജിം സിംബാല തുടങ്ങിയ നിരവധി പ്രമുഖര്‍ മെമ്മോറിയല്‍ സര്‍വീസില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെയ്ക്കും.

ഇന്ത്യയില്‍ ജനിച്ച് കൗമാര പ്രായത്തില്‍ ബൈബിള്‍ വായനയിലൂടെ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് രവി. ചെറു പ്രായത്തില്‍ നടത്തിയ വിഫലമായ ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയില്‍ കഴിയവെ ആണ് രവി ആദ്യമായി ബൈബിള്‍ വായിക്കാനാരംഭിച്ചത്. ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായിട്ടായിരുന്നു രവി അറിയപ്പെട്ടിരുന്നത്.

ആദരസൂചകമായ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുന്നതിനു പകരം RZIM-ന്റെ പേരില്‍ സംഭാവനകള്‍ നല്‍കണമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

×