ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കി. ഇതോടെ വരുന്ന കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.
Advertisment
/sathyam/media/post_attachments/HG0xV8gW0ouUWTCT1lI3.jpg)
വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാനകടമ്പ സര്‍ക്കാര്‍ കടന്നത്. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു.
ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായി. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഈ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് കളമൊരുങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us