ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിയുടെ കുത്തക അവസാനിക്കുന്നു, ഗാന്ധിക്കൊപ്പം ഈ രണ്ട് പേരുടെ ചിത്രങ്ങള്‍ കൂടി നോട്ടുകളില്‍ ഇടം നേടിയേക്കും

author-image
Charlie
Updated On
New Update

publive-image

മുംബയ് : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണാത്ത ഒരു ദിവസവും നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുക ഇല്ല. കാരണം റിസര്‍വ് ബാങ്ക് ഇറക്കുന്ന എല്ലാ നോട്ടുകളിലും പുഞ്ചിരിയോടെ നോക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഗാന്ധിജിക്ക് ഒപ്പം രാജ്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ മറ്റു ചില നേതാക്കളുടെ ചിത്രവും നോട്ടുകളില്‍ കൊണ്ടുവരാന്‍ ആര്‍ ബി ഐ ആലോചിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായി രവീന്ദ്രനാഥ ടാഗോറിന്റെയും, എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കുവാനാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisment

ദേശീയ ഗാനത്തിന്റെ രചയിതാവായ രവീന്ദ്രനാഥ ടാഗോറും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും മിസൈല്‍ മാന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന എപിജെ അബ്ദുള്‍ കലാമും ഗാന്ധിയ്‌ക്കൊപ്പം രാജ്യത്തിന്റെ നോട്ടുകളില്‍ ഇടം നേടിയേക്കും. പുതിയ സീരീസ് ബാങ്ക് നോട്ടുകളിലാവും ഈ മാറ്റം ഉണ്ടാവുക. ഇതാദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എസ്പിഎംസിഐഎല്‍) ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രവീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും ഒന്നിലധികം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള സാമ്ബിള്‍ ഇതിനായി തയ്യാറാക്കും. അന്തിമ തീരുമാനം ഉന്നത തലത്തില്‍ സ്വീകരിക്കും. മൂന്ന് വാട്ടര്‍മാര്‍ക്ക് സാമ്ബിളുകളുടെ രൂപകല്‍പ്പനയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

വിദേശരാജ്യങ്ങളുടെ കറന്‍സികളില്‍ ഒന്നിലധികം നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. യുഎസ് ഡോളറിന്റെ വ്യത്യസ്ത മൂല്യങ്ങളുള്ള നോട്ടുകളില്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍, ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, തോമസ് ജെഫേഴ്സണ്‍, ആന്‍ഡ്രൂ ജാക്സണ്‍, അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍, എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ 19ാം നൂറ്റാണ്ടിലെ ഏതാനും പ്രസിഡന്റുമാരുടെയും ഛായാചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Advertisment