മുംബൈ: റീപോ, റീവേഴ്സ് റീപോ നിരക്കിൽ ഇത്തവണ മാറ്റമില്ല. റീപോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റീവേഴ്സ് റീപോ നിരക്ക് 3.3% ആയി തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കിൽ 1.15% കുറവു വരുത്തിയിരുന്നു. കാർഷികേതര ആവശ്യങ്ങൾക്കുളള സ്വർണ്ണവായ്പയ്ക്ക് സ്വർണ്ണവിലയുടെ 75 ശതമാനം വരെ വായ്പ നൽകി വരുന്നത് 90 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തി. 2021 മാർച്ച് 31 വരെ ഇതു തുടരും.
/sathyam/media/post_attachments/AGf2poO7jZzxuaB4PTgg.jpg)
കോർപ്പറേറ്റ് വായ്പകൾക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികൾ കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു.
ഇതേത്തുടർന്നാണ് നിരക്കുകളിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. മേയിലാണ് 40 ബേസിസ് പോയിന്റ് കുറച്ച് നാലു ശതമാനമാക്കിയത്.