New Update
Advertisment
ന്യൂഡല്‍ഹി: ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനിൽ സർക്കാർ ബിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെയും വ്യാപാരം ഇന്ത്യയില്‍ പരിപൂര്‍ണമായി നിരോധിക്കാനും സാധ്യതയുണ്ട്.
പുറത്തുനിന്നുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള നിര്‍ദ്ദേശം 2019ല്‍ സർക്കാർ പാനല്‍ മുന്നോട്ട്‌വച്ചിരുന്നു. ഇന്ത്യ സ്വന്തമായി ഒരു ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന കാര്യവും പാനല്‍ പറഞ്ഞിരുന്നു.
റിസർവ് ബാങ്ക് നേരിട്ട് നൽകുന്ന ഒരു ഔദ്യോഗിക ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.