അര്‍ബന്‍ ബാങ്കുകളില്‍ കൈവച്ച് റിസര്‍വ്വ് ബാങ്ക്, സംസ്ഥാന സര്‍ക്കാരിന് 'നിയന്ത്രണം പോകും'

New Update

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാകും. ഈ ബാങ്കുകള്‍ ഇതിനുള്ള കരടുബില്‍ തയ്യാറാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിവരശേഖരണം കേന്ദ്ര ധനമന്ത്രാലയം പൂര്‍ത്തിയാക്കി.

Advertisment

publive-image

സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കണമെന്നത് റിസര്‍വ് ബാങ്കിന്റെ വളരെ കാലമായുള്ള ആവശ്യമാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ് അര്‍ബന്‍ ബാങ്കുകള്‍. എന്നാല്‍, ബാങ്കിംഗ് കാര്യങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പൊതുകാര്യങ്ങള്‍ മാത്രമാണ് അര്‍ബന്‍ ബാങ്കിന് ബാധകമാകുക. ബാക്കി നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനാണ്.

പുതിയ വ്യവസ്ഥയനുസരിച്ച് അര്‍ബന്‍ ബാങ്കുകളില്‍ പരിശോധന നടത്താനുള്ള പൂര്‍ണ അധികാരം റിസര്‍വ് ബാങ്കിനാകും. ഭരണസമിതി തിരഞ്ഞെടുപ്പ്, ഭരണപരമായ കാര്യങ്ങളിലുള്ള നിര്‍ദേശം എന്നിവ മാത്രമാക്കി സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തും. വാണിജ്യബാങ്കുകള്‍ക്കുള്ള എല്ലാ നിബന്ധനകളും അര്‍ബന്‍ ബാങ്കിനു ബാധകമാകും.

മൂലധനപര്യാപ്തത ഉറപ്പുവരുത്താന്‍ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ 'ബേസല്‍-3' മാനദണ്ഡം അര്‍ബന്‍ ബാങ്കുകളും പാലിക്കേണ്ടിവരും. അര്‍ബന്‍ ബാങ്കുകളിലെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് അസാധുവാകും. സംസ്ഥാനത്ത് സഹകരണ ഓഡിറ്റ് വകുപ്പിലെ നൂറിലധികം ഉദ്യോഗസ്ഥര്‍ അര്‍ബന്‍ ബാങ്കുകളിലുണ്ട്. ഇവരുടെ സേവനം ഇനി വേണ്ടിവരില്ല. കേരളബാങ്ക് വന്നതോടെ ജില്ലാബാങ്കുകളിലെ 79 ഓഡിറ്റര്‍മാര്‍ പുറത്താവുന്ന സ്ഥിതിയുണ്ട്. അതിനു പുറമേയാണിത്. സംസ്ഥാന ആകെ 56 അര്‍ബന്‍ സഹകരണ ബാങ്കുകളാണ് ഉള്ളത്.

urban rbi bank
Advertisment