മാഡ്രിഡ്: പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി റയല്‍ മാഡ്രിഡ് താരം മാര്‍കോ അസെന്‍സിയൊ. ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ തിരിച്ചുവരവിന് ശേഷമുള്ള ആദ്യ സ്പര്‍ശം തന്നെ താരം ഗോളാക്കി മാറ്റി. പിന്നാലെ ഒരു അസിസ്റ്റും. റയല്‍ മാഡ്രിഡിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളിന്. കരീം ബെന്‍സേമ രണ്ട് ഗോള്‍ നേടി. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ അലാവസ് 2-0നു റയല്‍ സോസിഡാഡിനെ മറികടന്നു.
അവസാന 30 മിനിറ്റിനിടെയാണ് റയല്‍ മൂന്ന് ഗോളുകള്‍ നേടിയത്. 61, 86 മിനിറ്റിലായിരുന്നു ബെന്‍സേമയുടെ ഗോളുകള്‍. 74ാം മിനിറ്റിലാണ് അസെന്‍സിയോ ലക്ഷ്യം കണ്ടത്. ജയത്തോടെ ബാഴ്സലോണയുമായുള്ള അകലം റയല്‍ രണ്ടു പോയിന്റാക്കി കുറച്ചു. 29 മല്‍സരങ്ങളില്‍ നിന്നും ബാഴ്സയ്ക്കു 64ഉം റയലിന് 62ഉം പോയിന്റാണുള്ളത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അസെന്‍സിയോ റയല്‍ ജേഴ്‌സിയില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പരിക്കേറ്റതു മുതല്‍ സ്പാനിഷ് താരം വിശ്രമത്തിലായിരുന്നു. ഈ സീസണില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പന്ത് തട്ടിയതും ഇതാദ്യമായാണ്.
First touch if the season and a goal, Ladies and Gentlemen Marco Asensio is backpic.twitter.com/4U9cbGQKpJ
— ' (@KaizerKroos) June 18, 2020