നാഗ്പൂരില്‍ 25 വയസ്സുകാരനായ മകന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹം വരാന്തയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു; കൃത്യം നടത്തിയത് ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ട്‌

New Update

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 25 വയസ്സുകാരനായ മകന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു. ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് ഇയാള്‍ കൃത്യം നടത്തിയത്. അകാരണമായി ക്ഷോഭിച്ച വിക്രാന്ത്, 55 കാരനായ പിതാവിനെ ആക്രമിക്കുകായിരുന്നു.

Advertisment

publive-image

ആദ്യം കഴുത്തില്‍ വെട്ടി വെട്ടി മുറിവേല്‍പ്പിച്ച് പിതാവിനെ കൊല്ലുകയും മൃതദേഹം വരാന്തയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ജനനേന്ദ്രിയം ഛേദിച്ച് കളയുകയുമായിരുന്നു.

ഒരു പ്രകോപനവുമില്ലാതെയാണ് വിക്രാന്ത് അക്രമകാരിയായതെന്ന് കുടുംബം പറഞ്ഞു. വിക്രാന്ത് പിതാവിന്‍റെ കഴുത്തറുത്തതോടെ രക്തം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടുക്കാന്‍ ശ്രമിച്ച അമ്മയെയും സഹോദരിയെയും ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് പൊലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടിച്ചുകെട്ടിയതെന്ന് ഹഡ്കേശ്വര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജ്കമല്‍ വാഗ്മെയര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.

murder case crime
Advertisment