കോവിഡ് കാലത്ത് റെഡ്മി നോട്ട് 10 പ്രോ വില ഷവോമി വെട്ടിക്കുറച്ചു

author-image
ടെക് ഡസ്ക്
New Update

കൊവിഡ് സമയത്ത് കാര്യമായ രീതിയില്‍ വിലകുറച്ചു കൊണ്ടാണ് ഷവോമി
പുതിയ ഫോണ്‍ വില്‍പ്പന നടത്തുന്നത്. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ റെഡ്മി നോട്ട് 10 സീരീസ്
ആരംഭിച്ചു. മൂന്ന് പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തു.

Advertisment

publive-image
ഇപ്പോഴിതാ റെഡ്മി നോട്ട് 10 പ്രോ ഓപ്പണ്‍ സെയില്‍ വഴി വാങ്ങാന്‍ ലഭ്യമാക്കിയിരിക്കുന്നു.
ഫഌഷ് സെയില്‍ പരിപാടി നിര്‍ത്തിയാണ് പുതിയ രീതി കമ്പനി പരീക്ഷിക്കുന്നത്. ബജറ്റ്
സ്മാര്‍ട്ട്‌ഫോണിന്റെ വില 17,999-ല്‍ നിന്നും 15,999 രൂപയായി കുറയ്ക്കാനും കമ്പനി തീരുമാനിച്ചു.

റെഡ്മി നോട്ട് 10 മൂന്ന് വ്യത്യസ്ത സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്; 64 ജിബി, 128
ജിബി, 256 ജിബി. 64 എംപി ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. വികസിതമായ
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 732 ജി ടീഇ ഇതിലുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയും ഇതിനു നല്‍കിയിരിക്കുന്നു.

റെഡ്മി നോട്ട് 10 പ്രോ ഇപ്പോള്‍ 6 ജിബി + 64 ജിബി വേരിയന്റിന് 15,999 രൂപയ്ക്ക്
വില്‍പ്പനയ്‌ക്കെത്തി. 6 ജിബി റാം + 128 ജിബി സ്‌റ്റോറേജും 8 ജിബി + 128 ജിബി മോഡലും
യഥാക്രമം 16,999 രൂപയ്ക്കും 18,999 രൂപയ്ക്കും ലഭിക്കുന്നു. റെഡ്മി നോട്ട് 10 പ്രോയില്‍ 6.67
ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ഉണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിന്റെ
പിന്തുണയോടെയാണ് സ്‌ക്രീന്‍ വരുന്നത്. 16 എംപി മുന്‍ ക്യാമറയ്ക്കായി ചെറിയ ഹോള്‍പഞ്ച്
കട്ട്ൗട്ടും ഇതിലുണ്ട്. 1200 നൈറ്റിന്റെ ഏറ്റവും മികച്ച തെളിച്ചവും 100 ശതമാനം ഡിസിഐപി 3
കളര്‍ ഗാമറ്റും സ്‌ക്രീനില്‍ ഉണ്ട്. എച്ച്ഡിആര്‍ 10 + സര്‍ട്ടിഫിക്കേഷനും ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍
732 ജി, 8 ജിബി റാം എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. സൈഡ് മൗണ്ട് ചെയ്ത
ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇത് വാഗ്ദാനം ചെയ്യുന്നു. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള
പിന്തുണയോടെ 5,020 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

റെഡ്മി നോട്ട് 10 പ്രോയില്‍ 64 എംപി പ്രൈമറി ക്യാമറ + 8 എംപി അള്‍ട്രാവൈഡ് ആംഗിള്‍
118 ഡിഗ്രി എഫ്ഒവി + 5 എംപി സൂപ്പര്‍ മാക്രോ ലെന്‍സ് + 2 എംപി ഡെപ്ത് സെന്‍സര്‍ ആണുള്ളത്.
ഇതിനൊപ്പം ഒരു എല്‍ഇഡി ഫ്‌ലാഷും ഒരു ക്വാഡ് ക്യാമറ സജ്ജീകരണവും ഷവോമി വാഗ്ദാനം ചെയ്യുന്നു.

REDIMI PRICE DECREASE
Advertisment