റെഡ്മി നോട്ട് 10എസ് മെയ് 13ന് ഇന്ത്യയിൽ പുറത്തിറങ്ങും

author-image
ടെക് ഡസ്ക്
New Update

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ, റെഡ്മി നോട്ട് 10എസ് മെയ് 13ന് ഇന്ത്യയിൽ പുറത്തിറങ്ങും. റെഡ്മി ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കമ്പനി തന്നെയാണ് ഫോൺ പുറത്തിറങ്ങുന്ന തിയതി പ്രഖ്യാപിച്ചത്. ഷവോമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നടക്കുന്ന വെർച്വൽ ഇവന്റിലൂടെയാണ് ഇന്ത്യയിൽ ഫോൺ പുറത്തിറക്കുക.

Advertisment

publive-image
റെഡ്മി 10എസ് മറ്റു രാജ്യങ്ങളിൽ ഇറങ്ങിയത് 6.43 ഇഞ്ചുള്ള ഫുൾ എച്ഡി പ്ലസ് (1,080×2,400 പിക്‌സൽസ്) അമോഎൽഇഡി ഡിസ്പ്ലേയുമായിട്ടാണ്. 1,100 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്സും ഡിസ്‌പ്ലേ നൽകും. മീഡിയടേക് ഹീലിയോ ജി95 പ്രൊസസ്സറുമായി എത്തുന്ന ഫോണിൽ 8ജിബി വരെ റാമും 128ജിബി വരെ സ്റ്റോറേജും നൽകിയിട്ടുണ്ട്. 178.8 ഗ്രാം ഭാരം വരുന്ന ഫോണിന്റെ അളവ് 160.46×74.5×8.19mm എന്നിങ്ങനെയാണ്.

പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10എസിൽ നൽകിയിരിക്കുന്നത്. അതിൽ പ്രധാന ക്യാമറയായി f/1.79 അപ്രെച്ചർ വരുന്ന 64എംപി ക്യമറയും, f/2.2 അപ്രെച്ചറുള്ള 8എംപി വൈഡ് ക്യാമറയും, f/2.4 അപ്രെച്ചറുള്ള 2എംപി ഡെപ്ത് സെൻസർ ക്യാമറയും നൽകിയിരിക്കുന്നു. സെൽഫികൾക്കായി 13എംപിയുടെ മുൻക്യാമറയാണ് റെഡ്മി നോട്ട് 10എസിൽ നൽകിയിരിക്കുന്നത്. 3.5mm ന്റെ ഹെഡ്‍ഫോൺ ജാക്കും ഇതിൽ നൽകിയിട്ടുണ്ട്.
33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററിയുമായാണ് റെഡ്മി 10എസ് എത്തുക. ആൻഡ്രോയിഡ് 11 ബേസ് ചെയ്തുള്ള എംഐയുഐ 12.5ൽ പ്രവർത്തിക്കുന്ന ഫോണിൽ, എൻഎഫ്സി, ഡ്യൂവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വേർഷൻ 5 എന്നിവയും ഉണ്ടാകും.

redmi
Advertisment