റെഡ്മി നോട്ട് 10 സീരിസ് മാർച്ച് 4ന് രാജ്യത്ത് അവതരിപ്പിക്കും

ടെക് ഡസ്ക്
Tuesday, February 23, 2021

ഷവോമിയുടെ ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് സീരിസിലെ പുതിയ തലമുറ ഡിവൈസുകളായ റെഡ്മി നോട്ട് 10 സീരിസ് മാർച്ച് 4ന് രാജ്യത്ത് അവതരിപ്പിക്കും. ഈ സീരിസിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ മോഡലുകൾ പുറത്തിറക്കുമെന്ന് ഷവോമി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇപ്പോഴിതാ ഈ സീരിസിൽ റെഡ്മി നോട്ട് 9 ലൈനപ്പിന് സമാനമായി നോട്ട് 10 പ്രോ മാക്സ് എന്ന മോഡലും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.റെഡ്മി നോട്ട് 10 പ്രോ മാക്സുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ 91 മൊബൈൽസ് ആണ് പുറത്ത് വിട്ടത്.

റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ മാർച്ച് 4ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലോഞ്ച് ഇവന്റിൽ വച്ച് തന്നെ നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണും പുറത്തിറക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.6 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടായിരിക്കും റെഡ്മി നോട്ട് 10 പ്രോ മാക്സ് പുറത്തിറങ്ങുക.

×