റെഡ്മി 9 പവറിന്‍റെ 6 ജിബി RAM വേര്‍ഷന്‍ വരുന്നു

ടെക് ഡസ്ക്
Sunday, February 21, 2021

ഡിസംബറില്‍ ഷിയോമി പുറത്തിറക്കിയ റെഡ്മി 9 പവറിന്റെ (Redmi 9 Power) 6 ജിബി RAM വേര്‍ഷന്‍ വരുന്നു. റെഡ്മി 9 പവര്‍ പുറത്തിറക്കിയപ്പോള്‍ ഉള്ള വില 10,999 രൂപയായിരുന്നു. എന്നാല്‍ പുതിയ ഫോണിന്റെ വില 12, 999 രൂപയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫോണിന്റെ വിവരങ്ങള്‍ ചൈനീസ് കമ്ബനിയായ ഷിയോമി (Xiaomi) വ്യക്തമാക്കിയിട്ടില്ല.

പുതിയ ഫോണിന് 6 ജിബി RAM നൊപ്പം 128 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജാണ് (Storage) ഉള്ളത്. RAM കൂടാതെ ഫോണിന്റെ മറ്റ് ഫീച്ചറുകളൂം മിക്ക ഫോണുകളോടും എതിരിട്ട് നില്ക്കാന്‍ കെല്‍പ്പുള്ളവയാണ്. 6.53 ഇഞ്ച് FHD+ ഡിസ്‌പ്ലേയും (Display) , ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 SoC യും 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറ സെറ്റപ്പും ആണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഫാസ്റ്റ് ചാര്‍ജിങോട് കൂടിയ 6000 mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

ഫോണിന് ഒപ്പമെത്തുന്ന മറ്റ് ഫോണ്‍ POCO M3 യാണ്. ഇന്ത്യന്‍ വിപണിയില്‍ ഷിയോമി റെഡ്മി 9 പവറിന്റെ പ്രധാന എതിരാളിയും POCO M3 ആയിരിക്കും. റെഡ്മി 9 പവറിന്റെ 4GB RAM + 64GB സ്റ്റോറേജോട് കൂടി എത്തുന്ന ബേസ് മോഡല്‍ ഫോണിന്റെ വില 10,999 രൂപയായിരുന്നു.

×