സൗദിയില്‍ നിന്ന് നാട്ടിലേക്ക് പോയ റീ എൻട്രി വിസക്കാർക്ക് കോവിഡ് പ്രതിസന്ധി കഴിയും വരെ സൗദിയിലേക് പ്രവേശനം അനുവദിക്കില്ല .

New Update

സൗദിയിൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികളുടെ വർദ്ധനവ് കൂടുതലാണെങ്കിലും . രോഗ മുക്തി നേടുന്നവരുടെ കണക്കുകൾ ക്രമാതീതമായി വളരെ മുന്നിലാണ്. ഈ അവസ്ഥയിൽ നാട്ടിലേക്ക്  പോയിട്ടുള്ള റീ എൻട്രി വിസക്കാർക്കു കോവിഡ് പ്രതിസന്ധി തീരും വരെ സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് അറിയിച്ചു.

Advertisment

publive-image

സൌദിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കണം. ഇതിന് ശേഷമേ വിദേശത്തുള്ള റീ എന്‍ട്രി വിസക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കൂ.
മടങ്ങി  വരാനുള്ള സമയമാകുമ്പോള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

വരും ദിവസങ്ങളില്‍ റീ എന്‍ട്രി വിസ നീട്ടാനുള്ള നടപടിയും മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടെ നാട്ടില്‍ പോയി റീ എന്‍ട്രി നീട്ടാനാകാതെ കുടുങ്ങിയവര്‍ക്കും മടങ്ങാന്‍ അവസരമുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കണമെന്നും ജവാസാത്ത് വിഭാഗം അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു. സൌദിയില്‍ നിന്നും നാട്ടിലേക്ക് പോയ ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയതോടെ കുടുങ്ങിയത് ലക്ഷക്കണക്കിന് പ്രവാസികളാണ്.

Advertisment