Advertisment

സുരക്ഷയാണ് പ്രധാനം; ഐപിഎല്ലില്‍ കുടുംബം ഒപ്പമില്ലാത്തത് വിഷയമല്ലെന്ന് അജങ്ക്യാ രഹാനെ

New Update

മുംബൈ: യുഎഇ ഐപിഎല്ലിന് വേദിയാവുമ്പോള്‍ കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന് അജങ്ക്യാ രഹാനെ. ഭാര്യയും മകളും ഒപ്പമുള്ളതാണ് സന്തോഷം. എന്നാല്‍ കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അത് ബുദ്ധിമുട്ടായി തോന്നില്ലെന്നും രഹാനെ പറഞ്ഞു.

Advertisment

publive-image

സുരക്ഷയാണ് പ്രധാനം. ഭാര്യയുടെ, മകളുടെ കുടുംബാംഗങ്ങളുടെ സുരക്ഷ പ്രധാനപ്പെട്ടതാണ്. ടീം അംഗങ്ങളുടെ സുരക്ഷയും വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നു. ഇപ്പോള്‍ ആരോഗ്യത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. അതിന് ശേഷമെ ക്രിക്കറ്റ് വരുന്നുള്ളു. നാല് അഞ്ച് മാസം കുടുംബത്തിനൊപ്പം നമ്മള്‍ ചെലവഴിച്ച്‌ കഴിഞ്ഞുവെന്നും രഹാനെ ചൂണ്ടിക്കാട്ടി.

ഡല്‍ഹിക്ക് വേണ്ടി കളിക്കാനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഹാംഫയറിന് വേണ്ടി കളിക്കുന്ന സമയമാണ് ഡല്‍ഹിയില്‍ കളിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യം വരുന്നത്. ഒരുപാട് സമയം എടുത്താണ് ഞാന്‍ അതില്‍ തീരുമാനമെടുത്തത്. പുതിയ ഒന്ന് പഠിക്കാന്‍ ലഭിച്ച അവസരമായാണ് ഞാനതിനെ കണ്ടത്.

rehana statement
Advertisment