/sathyam/media/post_attachments/iOiksel41BZq7LNEL4mb.jpg)
നാട്ടില്‍ ബിസിനസ് ചെയ്ത് സമാധാനത്തോടെ ജീവിക്കാമെന്ന പ്രതീക്ഷയില്‍ എത്തിയ രണ്ട് പ്രവാസികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ സമീപകാലത്ത് കേരളം കണ്ടതാണ്. കൊല്ലത്തെ സുഗതനും കണ്ണൂരിലെ സാജനും. പിടിച്ചു നില്‍ക്കാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നു ഇരുവരും.
2018 ഫെബ്രുവരി 23ന് ആണ് സുഗതനെ വർക്‌ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വന്‍തുക മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്.
/sathyam/media/post_attachments/gakiNlIla7cMZXFCs0Ef.jpg)
കുവൈറ്റില്‍ ജോലി ചെയ്യുന്ന റെജി ഭാസ്‌കര്‍ എന്നയാളും പ്രവാസികളോടുള്ള ക്രൂരതയുടെ ഇരയാണ്. അദ്ദേഹം ആരംഭിച്ച സര്‍വീസ് സ്‌റ്റേഷന്‍ ഡിവൈഎഫ്‌ഐ സമരം ചെയ്ത് പൂട്ടിക്കുകയായിരുന്നു. വർഷങ്ങളായി സി.പി.എം പാർട്ടി പ്രവർത്തകനായ കുവൈത്തിലെ പ്രവാസിമലയാളിയായ റെജി ഭാസ്കർ, 2018-ലാണ് വെങ്ങേരി തണ്ണീര്‍ പന്തലില്‍ ഏഴു സെൻറ് സ്ഥലത്തു വാഹനങ്ങള്‍ക്കായി സര്‍വ്വീസ് സ്റ്റേഷന്‍ നിർമാണം തുടങ്ങിയത്.
കോർപ്പറേഷൻ, ടൌൺ പ്ലാനിംഗ് ഓഫീസർ, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവയുടെ അനുമതി ലഭിച്ചശേഷമായിരുന്നു നിർമാണം. പക്ഷേ, ചോദിച്ച പണം നൽകാതിരുന്നതിൻറെ പേരിൽ പ്രദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ എതിർപ്പു നേരിടേണ്ടി വന്നു. പുഴ മലിനമാകുമെന്നതിനാൽ നിർമാണം അനുവദിക്കില്ലെന്നു പറഞ്ഞു നിർമാണം നടക്കുന്നിടത്തു കൊടികുത്തി ആക്രമണം നടത്തിയെന്നു റെജി ആരോപിക്കുന്നു.
മലിനീകരണ നിയന്ത്രണ വകുപ്പിന്റെയും ടൗൺ പ്ലാനിങ് അടക്കമുള്ള വകുപ്പുകളുടെയും അനുമതിയോടെയാണു കുവൈത്തിൽ നിന്നടക്കം ഇരുപത്തിഅഞ്ചു ലക്ഷം രൂപ ലോൺ എടുത്ത് റെജി പുനരധിവാസ സ്വപ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
എന്നാൽ പ്രാദേശിക പാർട്ടി പ്രവർത്തകരും സ്വാർത്ഥ താത്പര്യക്കാരും ചേർന്ന് അക്രമവും വസ്തുവകകൾ നശിപ്പിക്കലും അടക്കം നിയമവിരുദ്ധമായ് ഇടപെടുകയും നിർമ്മാണം തടസപ്പെടുത്തുകയും ചെയ്തു.
ഇതിനെതിരെ പോലീസ്, മുഖ്യമന്ത്രി, നോർക്ക, തുടങ്ങി എല്ലാ മേഖലയിലും പരാതി നൽകിയെങ്കിലും പാർട്ടിയുടെ പ്രാദേശിക ഘടകത്തെ പിണക്കാനാവാത്ത സാഹചര്യത്തിൽ എല്ലാം മെല്ലെപോക്കിലും അവഗണനയിലും അവസാനിച്ചു.
റെജി ഭാസ്കര്‍ നിർമ്മാണം ആരംഭിച്ച സര്‍വീസ് സ്റ്റേഷന്‍ അടച്ചുപൂട്ടിക്കാനുള്ള ‘സാമൂഹിക വിരുദ്ധരുടെ’ നീക്കത്തിനെതിരെ കുവൈറ്റില്‍ പ്രവാസി സമൂഹം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കുവൈത്തിൽ രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ 35 ഓളം സംഘടനാ പ്രതിനിധികളുടെ പൊതു പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
റെജി ഭാസ്കറിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനം പൂനൂര്‍ പുഴ മലിനമാക്കുമെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കോര്‍പറേഷന്‍, ടൌണ്‍ പ്ലാനിങ് വിഭാഗം, മലനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങി എല്ലാ വിധ അനുമതിയും പദ്ധതിക്കുണ്ട്. എന്നിട്ടും നിര്‍മാണം തടഞ്ഞത് മനുഷ്യാവകാശ ലംഘനമാണെന്ന് കാട്ടി പ്രവാസി കൂട്ടായ്മയ്ക്ക് വേണ്ടി സിദ്ദീഖ് അഹമ്മദ് എന്നയാളാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us