രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന രജിഷ വിജയന്‍ ചിത്രം ഖൊ ഖൊ യുടെ ചിത്രീകരണം പൂര്‍ത്തിയായി, സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. ഇന്ത്യയിലെ പരമ്പരാഗതമായ ഖൊ ഖൊ എന്ന കായികവിനോദത്തെക്കുറിച്ചാണ് സിനിമ.
ഒരു തുരുത്തിലെ സ്‌കൂളിലേക്ക് കായികാദ്ധ്യാപികയായി എത്തുന്ന മറിയ ഫ്രാന്‍സിസ് എന്ന കഥാപാത്രമാണ് രജിഷയുടേത്. മറിയ അവിടെ നിന്ന് ഒരു ഖൊ ഖൊ ടീമിനെ വളര്‍ത്തിയെടുക്കുന്ന കഥയാണ്.
രജിഷയ്ക്ക് പുറമേ പതിനഞ്ചു കുട്ടികളുണ്ട് ചിത്രത്തില്‍, ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച മമിത ബൈജു അഞ്ജു എന്ന കഥാപാത്രമായെത്തുന്നു. കേരളത്തിന്റെ പലഭാഗത്തു നിന്നുള്ള പതിനാലു കുട്ടികളും സിനിമയിലുണ്ട്.
ഖൊ ഖൊ കളിക്കുന്ന അവരെയെല്ലാം ഓഡിഷന്‍ വഴിയാണ് തിരഞ്ഞെടുത്തത്. വെട്ടുക്കിളി പ്രകാശ്,വെങ്കിടേഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊല്ലത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.ടോമിന്‍ തോമസാണ് കാമറ.