New Update
Advertisment
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് 70 പേര്‍. ഇതില്‍ 18 ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ് ബാധിച്ച് മേയ് 25ന് മരിച്ച 40കാരിയുടെ സംസ്‌കാര ചടങ്ങിലാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ പങ്കെടുത്തത്. 20ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി.
അമ്പതോളം പേര്‍ നിരീക്ഷണത്തിലാണ്. ആചാരത്തിന്റെ ഭാഗമായി സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞ കവര്‍ തുറന്ന് ആരോ വെള്ളമൊഴിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.