തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാതെ പത്രസമ്മേളനം നടത്തി വിമര്‍ശിച്ചതിലൂടെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പുലിവാല് പിടിക്കുകയായിരുന്നെന്ന് യു.ഡി.എഫ്. നേതാവ് വി.ഡി.സതീശന്‍ എം.എല്‍.എ.
/sathyam/media/post_attachments/CGYnztJk0ULm6yRknyHf.jpg)
ധനകാര്യ മന്ത്രി പുലിവാലു പിടിച്ചോ എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ധനമന്ത്രി സ്വന്തം പ്രവൃത്തിയിലൂടെ വെട്ടിലായത് സതീശന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വി.ഡി.സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ധനകാര്യ മന്ത്രി പുലിവാലു പിടിച്ചോ?
നിയമസഭയിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ടിന്മേൽ ഇഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് തോമസ് ഐസക്ക്. നിയമസഭയിൽ വയ്ക്കാത്ത സി എ ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തിയ ഐസക്ക് ചെയ്തതിനെ എന്ത് പേരിട്ടു വിളിക്കും?ഐസക്കിനു പറ്റിയതിനെ വേലിയിലിരുന്ന പാമ്പിനെയെടുത്തു തോളേലിട്ടു എന്നും നാട്ടുമ്പുറത്ത് പറയും.!!!
https://www.facebook.com/VDSatheeshanParavur/posts/3642097519182520