നമ്മുടെ മുന്നിലുള്ളത് ഇടത്പക്ഷത്തിനേയും ട്വന്റി-20 പാര്‍ട്ടിയേയും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്, തീരുമാനിക്കേണ്ടത് മുതലാളിമാരല്ല; ഈ തെരഞ്ഞെടുപ്പ് പണ ഭീമന്മാര്‍ക്കെതിരേയുള്ള പോരാട്ടമാണ്.; ഇടതുപക്ഷത്തിനകത്തും പണം, മറ്റുള്ളവര്‍ക്കും പണം; ഈ തെരഞ്ഞെടുപ്പോട് കൂടി ട്വന്റി-ട്വന്റിയുടെ കഥ കഴിയും; കേരള ജനതയെ പറ്റിക്കാന്‍ കുറേ മുതലാളിമാര്‍ ഇറങ്ങിയിരിക്കുന്നു; ട്വന്റി-ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

New Update

കുന്നത്തുനാട് : കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി-ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തില്‍ മുതലാളിമാരല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി-ട്വന്റിയുടെ കഥ കഴിയുമെന്നും രമേശ് ചെന്നിത്തല രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

‘നമ്മുടെ മുന്നിലുള്ളത് ഇടത്പക്ഷത്തിനേയും ട്വന്റി-20 പാര്‍ട്ടിയേയും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. തീരുമാനിക്കേണ്ടത് മുതലാളിമാരല്ല. ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പോരാട്ടത്തിന് നേതൃത്വം കൊടുക്കണം.

ഈ തെരഞ്ഞെടുപ്പ് കുന്നത്തുനാട്ടില്‍ പണഭീമന്മാര്‍ക്കെതിരേയുള്ള പോരാട്ടമാണ്. ഇടതുപക്ഷത്തിനകത്തും പണം, മറ്റുള്ളവര്‍ക്കും പണം. പണാധിപത്യത്തിനെതിരെ ഒരുമിച്ച് നില്‍ക്കുക. പിവി സജീന്ദ്രനെ മണ്ഡലത്തിലേക്ക് ആരും കെട്ടിയിറക്കിയതല്ല. കെഎസ്യുവിലൂടെ വന്ന് യൂത്ത് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസില്‍ എത്തിയ ആളാണ്. പണത്തിന്റെ പേരില്‍ ആരും കെട്ടിയിറക്കിയതല്ല.

അവരുടെ വിചാരം എല്ലാം വിലക്ക് വാങ്ങാമെന്നാണ്. സാധനങ്ങള്‍ വിലക്ക് വാങ്ങാന്‍ പറ്റും. ജനങ്ങളുുടെ പിന്തുണയും മനസും ഹൃദയത്തിലൂടെ മാത്രമെ വാങ്ങാന്‍ കഴിയൂ. ഇത്തവണ ട്വന്റി-ട്വന്റിയെ നേരിടപം. ഈ തെരഞ്ഞെടുപ്പോട് കൂടി ട്വന്റി-ട്വന്റിയുടെ കഥ കഴിയും. കേരള ജനതയെ പറ്റിക്കാന്‍ കുറേ മുതലാളിമാര്‍ ഇറങ്ങിയിരിക്കുന്നു. രമേശ് ചെന്നിത്തല പറഞ്ഞു.

remesh chennithala remesh chennithala speaks
Advertisment