കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊല ടിപിയെ കൊന്നതിനു സമാനം; സിപിഎം വ്യാപകമായി യുഡിഎഫുകാരെ അക്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 7, 2021

തിരുവനന്തപുരം: ബിജെപിയുമായും പിഡിപിയുമായും സിപിഎം പലയിടത്തും സഹകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പക്ഷേ ഇതിനെയെല്ലാം യുഡിഎഫ് മറികടക്കും. സിപിഎം വോട്ടുകള്‍ പോലും യു‍ഡിഎഫിന് ലഭിച്ചു.

പരമാവധി കള്ളവോട്ടുകള്‍ തടയാനായെന്നും ചെന്നിത്തല പറഞ്ഞു. കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊല ടിപിയെ കൊന്നതിനു സമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിപിഎം വ്യാപകമായി യുഡിഎഫുകാരെ അക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

×