Advertisment

അപ്രതീക്ഷിത തോല്‍വി, പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിച്ചു: ജനവിധി അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണെന്നും വസ്തുതകള്‍ കൂടുതല്‍ പഠിച്ച് പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

‘ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിത പരാജയം. പരാജയം ഉണ്ടാവുമെന്ന് കരുതുന്നില്ല. പരാജയകാരണം വിലയിരുത്തും. എവിടെയാണ് പാളിച്ചയെന്ന് വിലയിരുത്തും. യുഡിഎഫ് യോഗം ചേര്‍ന്ന മറ്റ് നടപടിയുമായി മുന്നോട്ട് പോകും. ഇടതുപക്ഷ സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ഞങ്ങള്‍ എടുത്തുകാട്ടി.

അത് ഇല്ലാതായെന്ന് ആരും കരുതണ്ട. തീര്‍ച്ചയായും ജയിച്ചുവന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. വസ്തുകള്‍ പഠിച്ച് പ്രതികരിക്കും. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ വസ്തുതയായിരുന്നു. സര്‍ക്കാരിന് തന്നെ തിരിത്തേണ്ടി വന്നു. അതാണ് പ്രതിപക്ഷത്തിന്റെ കടമ.’ രമേശ് ചെന്നിത്തല പറഞ്ഞു.

ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണ്. തുടര്‍ഭരണം എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുഴക്കിയത്. തുടര്‍ഭരണത്തിന് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്തിട്ടില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. അത് ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. വിഭിന്നമായിട്ടാണ് ജനവിധി.

ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികം. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല.

പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും. കാരണം പരിശോധിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും. ഞാന്‍ 50 വര്‍ഷം മുമ്പ് തുടങ്ങുമ്പോഴുള്ള ഭൂരിപക്ഷമല്ല ഇപ്പോള്‍. ഭൂരിപക്ഷം കൂടി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം നിങ്ങള്‍ ചൂണ്ടികാണിച്ചതാണ്. അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും ശ്രദ്ധിക്കും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

remesh chennithala remesh chennithala speaks
Advertisment