എ. വിജയരാഘവന്‍ വാ തുറന്നാല്‍ പറയുന്നത് വര്‍ഗീയത; ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും തമ്മിലടിപ്പിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാ തുറന്നാല്‍ പറയുന്നത് വര്‍ഗീയതയെന്ന് രമേശ് ചെന്നിത്തല. ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും തമ്മിലടിപ്പിക്കാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം. വൈകുന്നേരം നാലുമണിക്ക് കാസര്‍കോട് കുമ്പളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. അടുത്തമാസം 22ന് തിരുവനന്തപുരത്താണ് ജാഥയുടെ സമാപനം.

'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിപക്ഷനേതാവ് ജാഥ നയിക്കുക. എല്‍ഡിഎഫിന്‍റെ ദുര്‍ഭരണവും അഴിമതിയും അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവയ്ക്കുന്നു.

യുഡിഎഫിന്‍റെ ശക്തി പ്രകടനമാകുന്ന ഐശ്വര്യ കേരള യാത്രയില്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് തുടങ്ങി ഘടകക്ഷി നേതാക്കളെല്ലാം അണി ചേരും.

remesh chennithala remesh chennithala speaks
Advertisment