സ്വർണക്കടത്തിലെ ദുരൂഹമരണം; അമിത് ഷാ വെളിപ്പെടുത്തണം, മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺ​ഗ്രസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 9, 2021

തിരുവനന്തപുരം: സ്വർണക്കടത്തിലെ ദുരൂഹമരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുറന്നു പറയണമെന്ന് കോൺഗ്രസ്.

സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.

കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം

കൊലപാതകം നടന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അമിത് ഷാ-പിണറായി വാക്‌പോര് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ ആദ്യം ജയിച്ചതു ജനസംഘത്തിന്റെ പിന്തുണയോടെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പരസ്പരമുള്ള ചോദ്യങ്ങളല്ല ഉത്തരങ്ങളാണു ജനങ്ങൾക്കു വേണ്ടതെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.

×