ത​ന്‍റെ ദൗത്യം യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ്, മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കുമെന്ന് ര​മേ​ശ് ചെന്നിത്തല

New Update

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല മ​ന​സ് തു​റ​ന്ന​ത്.

Advertisment

publive-image

ത​ന്‍റെ ദൗത്യം യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ന്നാ​ണ് ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ല്‍​കി​യ​ത്.

ര​ണ്ട​ര വ​ര്‍​ഷം ഒ​രു സ്ഥാ​ന​വു​മി​ല്ലാ​തെ മാ​റി നി​ന്ന​യാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ പ​രാ​തി​യോ പ​രി​ഭ​വ​മോ പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ള​ല്ല താ​ന്‍. ത​നി​ക്ക് പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്, മു​ന്ന​ണി​യാ​ണ് വ​ലു​ത്, ജ​ന​ങ്ങ​ളാ​ണ് വ​ലു​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

remeshchennithala response
Advertisment